Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ ഓഫിസ്...

മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തി​െൻറയും ആസ്ഥാനം -രമേശ് ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തി​ൻെറയും ആസ്ഥാനം -രമേശ് ചെന്നിത്തല നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തി​ൻെറയും ആസ്ഥാനമാണെന്നും ജനങ്ങളെ കാർന്നുതിന്നുന്ന മഹാമാരിയിലും മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ ജില്ല കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിന്​ മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്, എം. വിൻസൻറ്​ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡൻറുമാർ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ, ജനപ്രതിനിധികൾ കോൺഗ്രസ് നേതാക്കർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story