Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTകോവിഡ് പ്രതിരോധത്തിൽ മാതൃക തീർത്ത് വനിതകളും
text_fieldsbookmark_border
നെയ്യാറ്റിൻകര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട ഇടപെടലുകളിലൂടെ കെ.എസ്.ആർ.ടി.സിയിലെ വനിത ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ, ക്ലർക്ക്, സ്റ്റോർ, സി.എൽ.ആർ വിഭാഗങ്ങളിൽപെട്ട 67 വനിതകളാണ് പ്രതിരോധ മാതൃകകൾ ഒരുക്കുന്നത്. കുടുംബശ്രീ മിഷനുമായി സഹകരിച്ച് ഡിപ്പോയിലെ എല്ലാ വനിത ജീവനക്കാർക്കും പ്രതിരോധ സുരക്ഷ കണ്ണടകൾ വിതരണംചെയ്തു. നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് എല്ലാ ജീവനക്കാർക്കും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നുകളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ വനിത സബ് കമ്മിറ്റിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ നിർവഹിച്ചു. വനിത സബ് കമ്മറ്റി ചെയർപേഴ്സൺ വി. അശ്വതി അധ്യക്ഷത വഹിച്ചു. ജനറൽ സൂപ്രണ്ട് രശ്മി രമേഷ്, സ്റ്റോർ ഇഷ്യൂവർ ഷീജ, കണ്ടക്ടർമാരായ എസ്. ശ്യാമള, കെ.പി. ദീപ, എസ്. സുജ, വി. സജിതകുമാരി, ക്ലർക്കുമാരായ ഇന്ദുലേഖ, ധന്യ, വി.എസ്. മഞ്ജു, സി.എൽ.ആർ ജീവനക്കാരി ഷീല തുടങ്ങിയവർ പങ്കെടുത്തു. 25 ലിറ്റർ സാനിറ്റൈസർ എ.ടി.ഒ എസ്. മുഹമ്മദ് ബഷീറിന് കൈമാറി. ജീവനക്കാരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചെയർപേഴ്സൺ ഉപഹാരം സമ്മാനിച്ചു.
Next Story