Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTശ്രീപത്മനാഭസ്വാമി ക്ഷേത്രം: നിലവിലെ ഭരണച്ചുമതല ജില്ല ജഡ്ജി അധ്യക്ഷനായ സമിതിക്ക്
text_fieldsbookmark_border
തിരുവനന്തപുരം: നിയമവ്യവഹാരങ്ങളിൽ കുടുങ്ങിയതിനെ തുടർന്ന് കോടതി നിർദേശാനുസരണം ജില്ല ജഡ്ജി അധ്യക്ഷനായ സമിതിയാണ് നിലവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻെറ ഭരണച്ചുമതല നിർവഹിക്കുന്നത്. 2014 ഏപ്രിലിൽ താൽക്കാലിക സംവിധാനമെന്ന നിലയിലാണ് ഭരണസമിതിക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. ജില്ല ജഡ്ജിക്ക് പുറെമ ക്ഷേത്രം തന്ത്രി, പെരിയ നമ്പി, ജില്ല കലക്ടർ, ഒാഡിറ്റർ എന്നിവരടങ്ങുന്നതാണ് ഇൗ സമിതി. പുതിയ വിധിയിലും പുതിയ ഭരണസമിതി വരുന്നതുവരെ നിലവിലെ സമിതിക്കാണ് ചുമതല നൽകിയിരിക്കുന്നത്. അതേസമയം, പുതിയ ഭരണസമിതിയെ ആര് നിയോഗിക്കുമെന്നതടക്കം കാര്യങ്ങൾ വിധിപ്പകർപ്പ് വിശദാംശങ്ങളിലേ ലഭ്യമാകു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകൾ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവയും. രണ്ട് തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചാണെന്നും തുറക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നുമാണ് രാജകുടുംബം പറയുന്നത്. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇത് ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. 2012 ലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ ജസ്റ്റിസുമാരായ ആര്.എം. ലോധ, എ.കെ. പട്‌നായക് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേസില്‍ അമിക്കസ്‌ക്യൂറിയായി നിയമിച്ചത്. 2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ 575 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിച്ചു. എന്നാല്‍ 2018 നവംബര്‍ 25ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് കത്ത് നല്‍കി. കേസിൻെറ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഗോപാല്‍ കത്ത് നല്‍കിയത്. കോടതി ഈ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് അമിക്കസ് ക്യൂറി ഇല്ലാതെയാണ് കേസിൻെറ അന്തിമവാദം നടന്നത്.
Next Story