Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTകാണാതായ വിദ്യാർഥിനിയെ വയനാട്ടുനിന്ന് കണ്ടെത്തി
text_fieldsbookmark_border
കൊട്ടിയം: മയ്യനാട് പുല്ലിച്ചിറയിൽനിന്ന് കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയെ കൊട്ടിയം പൊലീസ് വയനാട്ടിലെ വെള്ളമുണ്ടയിൽനിന്ന് കണ്ടെത്തി. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവും പിടിയിലായി. ഒരാഴ്ച മുമ്പാണ് മുത്തശ്ശിയുടെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. സൈബർ സെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മാനന്തവാടിയിലുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടു ദിവസമായി കൊട്ടിയം പൊലീസ് മാനന്തവാടിയിലും പരിസരത്തും തിരച്ചിൽ നടത്തിവരികയായിരുന്നു. കരുനാഗപ്പള്ളി നഗരസഭയിൽ കനത്ത ജാഗ്രത നിർദേശം കരുനാഗപ്പള്ളി: നഗരസഭാ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശത്തിന് സംയുക്ത വാർഡ് ജാഗ്രതാ സമിതി തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിൽ പോലും ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഒാരോ വാർഡ് തലത്തിലും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. വാർഡ് തലത്തിൽ സൗജന്യ ക്വാറൻറീൻ സംവിധാനമൊരുക്കും. കുലശേഖരപുരം പഞ്ചായത്ത് പരിധിയിലുള്ള പുതിയകാവ് മാർക്കറ്റ് പ്രദേശം കണ്ടയ്ൻമൻെറ് സോണായതിനാൽ അവിടെ നഗരസഭാനേതൃത്വത്തിൽ അണുമുക്തമാക്കി. തൊടിയൂർ പഞ്ചായത്തിലെ ക്വാറൻറീൻ സൻെററും ശുചീകരിച്ചു.
Next Story