Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുണ്ടൻചിറ കമ്യൂണിറ്റി...

മുണ്ടൻചിറ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പോത്തൻകോട്: ബ്ലോക്ക് പഞ്ചായത്ത് കഠിനംകുളം പഞ്ചായത്തിൽ നിർമിച്ച മുണ്ടൻചിറ കമ്യൂണിറ്റി ഹാളി​ൻെറ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എ. ഷാനിബ ബീഗം നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമിച്ചത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി ഹാൾ ഉപയോഗിക്കും. ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാത്ത കഠിനംകുളം പഞ്ചായത്തിലെ കുട്ടികൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. യാസിർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു. റോഡുകളുടെ ഉദ്ഘാടനം കല്ലറ: പഞ്ചായത്തിലെ ഇലങ്കം-കുറിഞ്ചിലക്കാട് റോഡ്, കണ്ണമ്പാറ-വി.കെ പൊയ്ക റോഡ് എന്നിവയുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ആസ്​തിവികസന ഫണ്ടിൽനിന്ന്​ 15 ലക്ഷം രൂപവീതം ചെലവഴിച്ചാണ് രണ്ട് റോഡുകളും നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ ജി. ശിവദാസൻ, പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഗീത, ജില്ല പഞ്ചായത്ത് അംഗം എസ്.എം. റാസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ആർ ഗിരിജ, കെ. അനിൽകുമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story