Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTഅവശ്യസാധനങ്ങളും വസ്ത്രങ്ങളും നൽകി
text_fieldsbookmark_border
വർക്കല: എസ്.ആർ മെഡിക്കൽ കോളജ് ക്വാറൻറീൻ സെൻററിൽ കഴിയുന്നവർക്ക് . മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സഹായമെത്തിച്ചത്. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.എഫ്. നഹാസ് അധികൃതർക്ക് കൈമാറി. ക്വാറൻറീൻ സെൻററിൻെറ ചുമതലയുള്ള വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനു നെൽസൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നവപ്രകാശ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എസ്.എഫ്.ഐ ജില്ല സെക്രട്ടറി റിയാസ് വഹാബ്, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അഡ്വ.എം.എം. ഫാത്തിമ, താലൂക്ക് ആശുപത്രി പി.ആര്‍.ഒ ഗിരിജ, നഴ്സിങ് സൂപ്രണ്ട് അജിത എന്നിവർ സംബന്ധിച്ചു. മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി അസ്ലം, ഏരിയ പ്രസിഡൻറ് സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹാരിസ്, ഷാക്കിർ, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം ജയൻ, ജനറൽ വർക്കേഴ്സ് യൂനിയൻ നേതാക്കളായ ഷമീർ, ഷഹാൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോകാപ്ഷൻ 12 VKL 1 covid centrelil vastrangal nalki CITU@var.jpg അകത്തുമുറി ക്വാറൻറീൻ സെൻററിൽ കഴിയുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെെടയുള്ളവർക്ക് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അവശ്യസാധനങ്ങളും വസ്ത്രങ്ങളും കൈമാറുന്നു
Next Story