Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെമി കണ്ടെയ്​ൻമെൻറ്...

സെമി കണ്ടെയ്​ൻമെൻറ് സോണായിപ്രഖ്യാപിച്ചു

text_fields
bookmark_border
സെമി കണ്ടെയ്​ൻമൻെറ് സോണായിപ്രഖ്യാപിച്ചു കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്ക് വള്ളിപ്പാറയിൽ യുവാവിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ രോഗിയുടെ വീടിന് ചുറ്റുമുള്ള 500 മീറ്റർ പ്രദേശം ഒരാഴ്ചത്തേക്ക്​ സെമി കണ്ടെയ്​ൻമൻെറ് സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. ആലമുക്ക്, കുഴയ്ക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണ്​ പ്രദേശം. ഞായറാഴ്ച രാവിലെ ആറുമുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്ന് അവലോകനയോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ അറിയിച്ചു. പ്രദേശത്തുള്ള കടകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒന്നുവരെയേ തുറക്കാൻ അനുവദിക്കൂ. ആൾക്കാർ കൂട്ടംചേരുന്നതും വീടിന് പുറത്തിറങ്ങുന്നതും നിയന്ത്രിക്കും. ഒപ്പം ലോക്ഡൗൺ നിയന്ത്രണങ്ങളും ഉണ്ടാകും വാട്ടർ പ്യൂരിഫയിങ് കമ്പനിയിൽ ജോലിയുള്ള യുവാവി​ൻെറ രോഗ ഉറവിടം വ്യക്തമല്ല. ഇയാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജോലിയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. കൂടാതെ പള്ളിയിലെ പ്രാർഥനയിലും പങ്കെടുത്തിട്ടുണ്ട്. നിലവിൽ രോഗിയുടെ സമ്പർക്കപട്ടികയിൽ നൂറിലേറെ പേരുണ്ട്. ആലമുക്ക് വാർഡിലുള്ളവർക്ക് സ്രവപരിശോധന ആലമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിൽ അടുത്തദിവസം മുതൽ തുടങ്ങുമെന്നും മെഡിക്കൽ ഒാഫിസർ പറഞ്ഞു. അവലോകനയോഗത്തിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു, ​െഡപ്യൂട്ടി തഹസിൽദാർ പ്രഭകുമാർ, കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ, വൈസ് പ്രസിഡൻറ്​ സി.ജെ. പ്രേമലത, വീരണകാവ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ഷീബ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കട ചന്ത തിങ്കളാഴ്ച തുറക്കും കാട്ടാക്കട: കോവിഡ് -19നെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട കാട്ടാക്കട ചന്ത തിങ്കളാഴ്ച തുറക്കും. എന്നാല്‍, തിങ്കൾ, വ്യാഴം ദിവസങ്ങളിലെ വലിയചന്ത ചേരാൻ അനുവദിക്കില്ല. അല്ലാത്ത ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒന്നുവരെ കച്ചവടം നടത്താം. റോഡുവക്കിലെ കച്ചവടം പൂർണമായും നിരോധിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും നിയന്ത്രണമുണ്ട്. ചന്ത അടച്ചിട്ടതും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്നതും കാരണം കോട്ടൂര്‍ റോഡിലെ വഴിവാണിഭം തകൃതിയായി. ഇത് ഗതാഗതക്കുരുക്ക് ഉൾ​െപ്പടെ പ്രശ്‍നങ്ങൾക്ക് കാരണമായിരുന്നു. ശനിയാഴ്ച പഞ്ചായത്തിൽ ചേർന്ന അവലോകനയോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
Show Full Article
Next Story