Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTകിണറ്റിൽവീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsbookmark_border
കല്ലമ്പലം: കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കരവാരംകുന്നത്തു വാതുക്കൽ സ്മിതാഭവനിൽ വസന്തകുമാരിയുടെ ആടാണ് അയൽവാസിയുടെ കിണറ്റിലകപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് നാൽപതടിയോളം ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറ്റിൽ ആട് വീണത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി വല ഉപയോഗിച്ച് ആടിനെ കരക്കെത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ എ.എസ്.ടി.ഒ ജി. മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ ജി. മധുസൂദനൻനായർ, എസ്.ഡി സജിത്ത് ലാൽ, സി.ആർ. ചന്ദ്രമോഹൻ, ഷിജാം, സജിം, വിദ്യാരാജ്, ശ്രീരാഗ്, അഷ്റഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. got ചിത്രം: കിണറ്റിലകപ്പെട്ട മുട്ടനാടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
Next Story