Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയെയും...

മുഖ്യമന്ത്രിയെയും അന്വേഷണപരിധിയില്‍ കൊണ്ടുവരണം -ഹസൻ

text_fields
bookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്​ പ്രതി സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുകയും ഐ.ടി വകുപ്പില്‍ ജോലിനല്‍കുകയും ചെയ്ത ശിവശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും എന്‍.ഐ.എ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ. ആത്മകഥ എഴുതിയതി​ൻെറ പേരില്‍ ഒരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനെ ദീര്‍ഘകാലം ശിക്ഷിച്ച മുഖ്യമന്ത്രിയാണ് ശിവശങ്കറി​ൻെറ കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നത്. ഒളിവിലിരുന്ന് ശബ്​ദസന്ദേശം മാധ്യമങ്ങള്‍ക്ക്​ കൈമാറിയിട്ടും സ്വപ്നയെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കാതിരിക്കുന്നതിന് പിന്നിലും ദുരൂഹതയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.
Show Full Article
Next Story