Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിലേക്ക്​ പോയ...

വീട്ടിലേക്ക്​ പോയ റവന്യൂ ജീവനക്കാരന് പിഴ ചുമത്തിയെന്ന്​

text_fields
bookmark_border
കാട്ടാക്കട: വില്ലേജ്​ ഒാഫിസിലെ ജോലി കഴിഞ്ഞ് ക​െണ്ടയ്ൻ​മൻെറ്​ സോണിലൂടെ വീട്ടിലേക്ക്​​ പോയ റവന്യൂ ജീവനക്കാരന് പൊലീസ് പിഴ ചുമത്തിയെന്ന്​ ആക്ഷേപം. കുറ്റിച്ചല്‍ മണ്ണൂർക്കര വില്ലേജ് ജീവനക്കാരൻ വിനോജിനാണ്​ വെള്ളനാട് ​െവച്ച് വാഹനപരിശോധന നടത്തുന്നതിനിടെ ​പൊലീസിന് 200 രൂപ പിഴ ചുമത്തിയതത്രെ. റവന്യൂജീവനക്കാരനാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടും പിഴ ഈടാക്കുകയായിരുന്നെന്ന് വിനോജ് റവന്യൂവകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളനാട് പ‍ഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ് കണ്ടെയ്​ൻമൻെറ്​ സോണുകളിലുള്ളത്. സോണുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടേക്ക്​ ആര്‍ക്കും പ്രവേശിക്കാനാകാത്ത സ്ഥിതിയാണെന്ന്​ ആരോപണമുണ്ട്​.
Show Full Article
Next Story