Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMT'ആൻറിജൻ' അത്ര നിസ്സാരമല്ല ^മുഖ്യമന്ത്രി
text_fieldsbookmark_border
'ആൻറിജൻ' അത്ര നിസ്സാരമല്ല -മുഖ്യമന്ത്രി തിരുവനന്തപുരം: ആൻറിജന്‍ ടെസ്റ്റിനെപ്പറ്റി തെറ്റായ പ്രചാരണങ്ങളുണ്ടായ സാഹചര്യത്തിൽ വിശദീകരണവും വ്യക്തതയുമായി മുഖ്യമന്ത്രി. കോവിഡ് വൈറസിന് രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉള്‍ഭാഗവും പ്രോട്ടീന്‍ എന്ന പുറംഭാഗവും. പി.സി.ആര്‍ പരിശോധന ന്യൂക്ലിക് ആസിഡ് ഭാഗവും ആൻറിജന്‍ പരിശോധന പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിർണയത്തിന് സഹായകരമാണ്. പി.സി.ആര്‍ ചെയ്ത് ഫലം കിട്ടാന്‍ നാലുമുതല്‍ ആറ് വരെ മണിക്കൂര്‍ വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം. ആൻറിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ മതി. ടെസ്റ്റ് നടത്തുന്നിടത്ത് തന്നെ ഫലവും അറിയാം. ലാബിൽ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായാലും ചിലരില്‍ പി.സി.ആര്‍ ടെസ്റ്റ് പോസിറ്റിവായെന്ന് വരാം. വൈറസിൻെറ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇൗ സാഹചര്യത്തില്‍ ആൻറിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റിവായിരിക്കും. രോഗലക്ഷണമുള്ളവരില്‍ ആൻറിജന്‍ ടെസ്റ്റ് നെഗറ്റിവായാല്‍ പോലും സുരക്ഷക്കുവേണ്ടി പി.സി.ആര്‍ നടത്താറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story