Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMTതെറ്റായ പ്രചാരണം: വള്ളക്കടവ് മുസ്ലിം ജമാഅത്ത് നിവേദനം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: വള്ളക്കടവ് പ്രദേശത്തെപറ്റി തെറ്റായ പ്രചാരണം നടത്തരുതെന്നാവശ്യപ്പെട്ട് വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹകരണമന്ത്രി, മേയർ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് നിവേദനം നൽകി. വള്ളക്കടവ് വാർഡിൽ (വാർഡ്-88) ഒരു പോസിറ്റിവ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, വള്ളക്കടവിൽ രോഗവ്യാപനമുണ്ടെന്ന് അധികൃതരുടെ അറിയിപ്പിലൂടെയും മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. അതിനാൽ ഇവിടത്തുകാരെ ആശുപത്രികളിൽ അവഗണിക്കുന്നു. ലോക്ഡൗൺ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും വള്ളക്കടവിലുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ഫുഡ് കോർപറേഷൻ ഡിപ്പോകളിലും സിവിൽ സപ്ലൈസ് ഗോഡൗണുകളിലും ജീവനക്കാരെ ജോലിക്ക് കയറ്റുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശം നൽകണമെന്നും സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. സൈഫുദീൻ ഹാജി, ജനറൽ സെക്രട്ടറി എസ്.എം. ഹനീഫ എന്നിവരാണ് നിവേദനം നൽകിയത്.
Next Story