Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടത്തറ, വലിയതുറ,...

മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ ഇളവ്

text_fields
bookmark_border
തിരുവനന്തപുരം: ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി സർക്കാർ. രാവിലെ ഏഴുമുതൽ 11വരെ പ്രവർത്തിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കാം. കോവിഡ് -19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈൽ യൂനിറ്റുകൾ ദിവസവും ഈ പ്രദേശങ്ങളിലെത്തി വിൽപന നടത്തും. മൊബൈൽ എ.ടി.എം സേവനവും ലഭ്യമാക്കും. ഇവിടങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാടൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നൽകി. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്. മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കം സംവിധാനങ്ങളിലൂടെ വിൽക്കാൻ സാഹചര്യമൊരുക്കും. കന്യാകുമാരിയിൽനിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടൽയാത്രയും കർശനമായി തടയും. മേഖലകളിൽ കോഴിയിറച്ചി വിൽപനക്കായി കെപ്‌കോയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Show Full Article
Next Story