Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMT'കൂടെയുണ്ട് അംഗൻവാടികള്‍' മൂന്നാംഘട്ടം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന വനിത-ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച 'കൂടെയുണ്ട് അംഗൻവാടികള്‍' പദ്ധതിയുടെ മൂന്നാംഘട്ടപ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ അംഗൻവാടി വഴി ഗുണഭോക്താക്കളുടെ ക്ഷേമാന്വേഷണത്തിനും ബോധവത്കരണം നല്‍കുന്നതിനുമായാണ് പദ്ധതി. സംസ്ഥാനത്തെ 33115 അംഗൻവാടികളിലെ വിവിധ ഗുണഭോക്താക്കള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ആദ്യ രണ്ടുഘട്ടങ്ങളില്‍ സംസ്ഥാനത്തെ 1,66,000 ഗര്‍ഭിണികള്‍ക്കും 1,71,914 മുലയൂട്ടുന്ന അമ്മമാര്‍ക്കും ഓണ്‍ലൈന്‍ വഴി ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും സംശയനിവാരണം നടത്തുകയും ചെയ്തിരുന്നതായും മന്ത്രി വ്യക്തമാക്കി. 45 ലക്ഷത്തോളം വയോജനങ്ങളുടെ വിവരശേഖരണം നടത്തി തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Next Story