Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകടം നേരിടാൻ...

അപകടം നേരിടാൻ...

text_fields
bookmark_border
താഴേത്തട്ടിലേക്ക്​ വൻെറിലേറ്ററുകൾ യുദ്ധകാലാടിസ്​ഥാനത്തിൽ വ്യാപിപ്പിക്കുന്നു എം. ഷിബു തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ്​ വ്യാപനം അപകടാവസ്ഥക്ക്​ സമാനം പരിധിവിട്ട സാഹചര്യത്തിൽ ജീവൻരക്ഷാ സംവിധാനങ്ങൾ താഴേത്തട്ടിലേക്ക്​ വ്യാപിപ്പിക്കാൻ സർക്കാർ നിർദേശം. ഇതി​ൻെറ ഭാഗമായി എല്ലാ താലൂക്ക്​ ആശുപത്രികളിലും വൻെറി​േലറ്ററുകൾ യുദ്ധകാലാടിസ്​ഥാനത്തിൽ സജ്ജമാക്കും. സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തിൽ വിശേഷിച്ചും. നിലവി​െല വ്യാപനത്തി​ൻെറ സ്വഭാവമനുസരിച്ച്​ വരുംദിവസങ്ങളിൽ വൈറസ്​ പടർച്ച കൂടുതൽ രൂക്ഷമാകുമെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ വിലയിരുത്തൽ. കോവിഡ്​ ആശുപത്രികളിലായി നിലവിൽ 482 വൻെറിലേറ്ററുകളാണുള്ളത്​. സാഹചര്യങ്ങൾ മോശമായാൽ ഇത്രയെണ്ണം കൊണ്ടുമാത്രം പ്രതിസന്ധിയെ നേരിടാനാകില്ല. ​വൻെറിലേറ്റർ ലഭ്യമാക്കാനുള്ള അടിയന്തര ഇടപെടലുകൾക്ക്​ കേരള മെഡിക്കൽ സർവിസസ്​ കോർപറേഷനോട്​ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതോടൊപ്പം അടിയന്തരസ്വഭാവത്തിൽ വൻെറിലേറ്ററുകൾ സ്​റ്റോക്​ ചെയ്യാൻ ചീഫ്​ സെക്രട്ടറിയും ആരോഗ്യവകുപ്പിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പൊന്നാനിയിൽ ട്രിപ്​ൾ ലോക്​ഡൗൺ പ്രഖ്യാപിച്ച സമയത്ത്​ പൊന്നാനി താലൂക്കിലെ സർക്കാർ ആശുപത്രികളിലൊന്നും വൻെറിലേറ്റർ സൗകര്യമുണ്ടായിരുന്നില്ല. മേഖലയിലെ സർക്കാർ ആശുപ​ത്രികളിലാക​െട്ട ആകെയുണ്ടായിരുന്ന വൻെറിലേറ്ററുകളുടെ എണ്ണം പത്തിൽ താ​െഴയും. ഇത്​ ആരോഗ്യവകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരത്തിൽ സംസ്​ഥാനത്തെ നിരവധി താലൂക്കുകളിൽ വൻെറിലേറ്ററുകളുടെ എണ്ണക്കുറവുണ്ട്​. അടിയന്തരഘട്ടത്തി​േലക്കെത്തു​േമ്പാൾ പരക്കം പായുന്നതിന്​ പകരം സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട്​ മുൻകൂട്ടി സൗകര്യങ്ങളൊരുക്കാനാണ്​ ആരോഗ്യവകുപ്പി​ൻെറ നിർദേശം. സ്വകാര്യ ആശുപത്രികളിലെകൂടി വൻെറിലേറ്ററുകൾ കോവിഡ്​ പ്രതിരോധത്തിന്​ വിനിയോഗിക്കാനും തീരുമാനമുണ്ട്​. അതേസമയം ഒാർഡർ നൽകിയിട്ടും സമയബന്ധിതമായി വൻെറിലേറ്ററുകൾ ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്​. കൊല്ലം ജില്ലയിൽ 40 ഒാളം​ വൻെറിലേറ്ററുകൾക്ക്​ ഒാർഡർ നൽകിയിട്ടും കിട്ടിയിട്ടില്ല. ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​ വികസിപ്പിച്ച എമർജൻസി ബ്രീത്തിങ്​ അസിസ്​റ്റൻറ്​ സിസ്​റ്റത്തി​ൻെറ (ഇ.ബി.എ.എസ്​) സാധ്യതകൂടി ആരായാനും ആലോചനയുണ്ട്​. വൻെറിലേറ്ററുകൾക്ക്​ പകരമാകില്ലെങ്കിലും വൻെറിലേറ്റർ സൗകര്യം ലഭ്യമാകുന്നതുവരെ ബദൽ സ്വഭാവത്തിൽ ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾവരെ ഇ.ബി.എ.എസ്​ ഉപയോഗിക്കാമെന്നാണ്​​ ശ്രീചിത്ര അധികൃതർ വ്യക്തമാക്കുന്നത്​. സംസ്​ഥാനത്ത്​ ആകെയുള്ള വൻെറിലേറ്ററുകൾ ഇങ്ങനെ സർക്കാർ ആശുപത്രികൾ 187 സർക്കാർ മെഡിക്കൽ കോളജുകൾ 488 മറ്റ്​ പൊതു ചികിത്സാലയങ്ങൾ 64 സ്വകാര്യ ആശുപത്രികൾ 1470 ​ആകെ 2209
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story