Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വര്‍ണക്കടത്ത്...

സ്വര്‍ണക്കടത്ത് അന്വേഷണത്തിന്​ റോയും എന്‍.ഐയും എന്‍ഫോഴ്സ്മെൻറ്​ ഡയറക്​ടറേറ്റും

text_fields
bookmark_border
സ്വര്‍ണക്കടത്ത് അന്വേഷണത്തിന്​ റോയും എന്‍.ഐയും എന്‍ഫോഴ്സ്മൻെറ്​ ഡയറക്​ടറേറ്റും ശംഖുംമുഖം: ഡി​​േപ്ലാമാറ്റിക്​ ബേഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ സി.ബി.ഐക്ക് പിന്നാലെ രാജ്യാന്തര അന്വേഷണ ഏജന്‍സികളായ റോ, എന്‍.ഐ, എന്‍ഫോഴ്സ്മൻെറ്​ ഡയറക്​ടറേറ്റ്​​ എന്നിവര്‍ ഒരുങ്ങുന്നു. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ തയാറെടുക്കുന്നത്. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിനുതന്നെ കോട്ടം തട്ടുന്നരീതില്‍ ഡി​​േപ്ലാമാറ്റിക്​ ബേഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത്​ വിദേശത്തു​െവച്ച് ആയതിനാല്‍ ഇതി​ൻെറ കൂടുതല്‍ വിവരങ്ങള്‍ വിദേശത്തുനിന്ന്​ ക​െണ്ടത്തേണ്ടതുണ്ട്​. അതിന് കസ്​റ്റംസി​ൻെറ പരിമിതികൂടി കണക്കിലെടുത്താണ് റോയുടെ അന്വേഷണം. ഇത്തരം സ്വര്‍ണക്കടത്ത് രാജ്യസുരക്ഷക്കുതന്നെ ഭീഷണിയായതിനെ തുടര്‍ന്നാണ് എന്‍.ഐയുടെ അന്വേഷണം. ഇതിനുപുറമെ രാജ്യത്തി​ൻെറ സമ്പദ്​വ്യവസ്ഥക്കുതന്നെ കോട്ടം തട്ടുന്നതരത്തില്‍ വിദേശ നാണയ വിനിമയ നിയമങ്ങള്‍ ലംഘിച്ചുള്ള നടപടി ആയതിനാലാണ് ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മൻെറ്​ ഡയറക്​ടറേറ്റ്​​ അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തി​ൻെറ പ്രതിപ്പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട സരിത്ത്, സ്വപ്ന സുരേഷ് എന്നിവര്‍ക്ക് വിദേശത്തുനിന്ന്​ 30 കിലോ സ്വര്‍ണം വാങ്ങാന്‍ ആവശ്യമായ 15 കോടിയുടെ അസ്തിയുണ്ടോ, വിദേശത്തുള്ള മാറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്​ 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ പ്രതിയായ സെറീനയുടെ മൊഴിപ്രകാരം ദുബൈയില്‍​െവച്ച് നടന്ന ഇടപാടുകളില്‍ വിദേശികള്‍ ഉൾപ്പെടെ നിരവധി പേര്‍ ഉ​െണ്ടന്നും സ്വര്‍ണം വാങ്ങി നല്‍കുന്നത് ഉൾപ്പെടെ വിദേശത്തു​െവച്ചുള്ള ഇടപാടുകള്‍ നടത്തുന്നത് ജിത്തുവാ​െണന്നും ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചു. ഇതിനെതുടര്‍ന്ന് വിദേശത്തുനിന്ന്​ ജിത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇയാളുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉൾപ്പെടെ ഡി.ആര്‍.ഐ കണ്ടെത്തിയെങ്കിലും ഇൻറര്‍പോളി​ൻെറ സഹായം ലഭിക്കാത്തതുകാരണം ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇൗ കേസിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story