Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ടി.എം പദ്ധതിക്ക്​...

എ.ടി.എം പദ്ധതിക്ക്​ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ തുടക്കമായി

text_fields
bookmark_border
കല്ലമ്പലം: ഇന്ത്യൻ തപാൽ വകുപ്പി​ൻെറ ചലിക്കുന്ന എ.ടി.എം പദ്ധതിക്ക്​ നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ തുടക്കം. കോവിഡ്​കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആവശ്യമായ പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് ആധാറി​ൻെറ സഹായത്തോടെ മറ്റ് ചാർജുകൾ ഒന്നും ഈടാക്കാതെ വീടുകളിൽ എത്തി നേരിട്ട് നൽകുന്ന പദ്ധതിയാണ് ഇന്ത്യൻ തപാൽ വകുപ്പി​ൻെറ ചലിക്കുന്ന എ.ടി.എം പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫ് പോസ്​റ്റ്​ സുബാഷ് ഇരുപത്തിയെട്ടാംമൈൽ വാർഡ് മെംബർ യമുന ബിജുവിന് ആധാർ വഴി പണം നൽകി നിർവഹിച്ചു. ആറ്റിങ്ങൽ പോസ്​റ്റൽ മാർക്കറ്റിങ്​ എക്സിക്യൂട്ടീവ് ഹരിഹരൻ. വെട്ടിയറ പോസ്​റ്റ്​ ഓഫിസ് ജീവനക്കാരായ ബിജിന അജയകുമാർ. വാർഡ് വികസന സമിതിയംഗം പൈവേലിക്കോണം ബിജു, എ.ഡി.എസ് അംഗം ഗീത, തൊഴിലുറപ്പ് കൺവീനർമാരായ സുജാത, രാധാമണി, അജിത, പൊതുപ്രവർത്തകൻ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story