Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഇ.ഡി വിളക്കുകൾ...

എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു

text_fields
bookmark_border
കരിക്കോട്: ചപ്പേത്തടം റെയിൽവേ ലൈൻ മുതൽ ചാത്തിനാംകുളം റെയിൽവേ ലൈൻ വരെ പോസ്​റ്റുകൾ ഇട്ട്​​ . ചപ്പേത്തടം ജങ്​ഷനിൽ എം. മുകേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ഡെപ്യൂട്ടി മേയർ എസ്​. ഗീതാകുമാരി, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, എസ്. പ്രസന്നൻ, സി. ബാബു, ജെ. നൗഫൽ, സുജാകൃഷ്ണൻ എന്നിവർ പ​ങ്കെടുത്തു. മാല കവർന്ന കേസിലെ പ്രതി അറസ്​റ്റിൽ (ചിത്രം) കരുനാഗപ്പള്ളി: ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപിച്ച് മാല കവർച്ച ചെയ്ത കേസിലെ പ്രതി അറസ്​റ്റിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ കണ്ണൻ എന്ന അഖിലാണ്​ (26) അറസ്​റ്റിലായത്. മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങിയ ബാർ ജീവനക്കാരനെ ഒമ്പതംഗസംഘം ആക്രമിച്ച് മാല കവർന്നിരുന്നു. ഈ കേസിലെ നാലുപേരെ നേരത്തേ അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞ 26ന് വൈകീ​ട്ടോടെ കടത്തൂർ ശാസ്താംപൊയ്കയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും മക്കളെയും ദേഹോപദ്രവം ഏൽപിച്ച സംഭവത്തിലെ നാലംഗ സംഘത്തിലെ ഒന്നാം പ്രതികൂടിയാണ് അഖിൽ. ഓച്ചിറ പൊലീസ് സ്​റ്റേഷൻ പരിധിയിൽ ബാർ മാനേജരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലും വണ്ടിപ്പെരിയാറിൽ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയ ഇയാളെ കരുനാഗപ്പള്ളി പൊലീസ് അസി. കമീഷണർ ബി. ഗോപകുമാറിന് കിട്ടിയ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എസ്. മഞ്​ജുലാലി​ൻെറ നിർദേശാനുസരണം എസ്.ഐ അലോഷ്യസ്, എ.എസ്.ഐ അജിത്ത്, എസ്.പി.ഒ നിസാമുദീൻ എന്നിവരാണ് അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story