Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രിയിലെ...

ആശുപത്രിയിലെ ശുചിമുറിയിലേക്ക്​ പോകുംവഴി യുവതി പ്രസവിച്ചു

text_fields
bookmark_border
കൊല്ലം: ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്ക്​ പോകുംവഴി പ്രസവിച്ചു. ആശ്രാമം ഇ.എസ്​.ഐ ആശുപത്രിയിലാണ്​ സംഭവം. നിലത്തുവീണതിനെതുടർന്ന്​ പരിക്കേറ്റ നവജാതശിശുവിനെ വിശദപരിശോധനക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. കുട്ടിയുടെ പരിക്ക്​ ഗുരുതരമല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ഉളിയ​ക്കോവിൽ സ്വദേശിയായ രാജേഷി​ൻെറ ഭാര്യ വിജിയെ ജൂലൈ ആറിനാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 16നാണ്​ പ്രസവതീയതി പറഞ്ഞിരുന്നതെങ്കിലും കോവിഡ്​ പരിശോധനക്കായി വന്നപ്പോൾ ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്യുകയായിരുന്നു. രാത്രി 12 ഓടെ പ്രസവവേദന ആരംഭിച്ചതായും പലതവണ പറഞ്ഞിട്ടും ആരും പരിശോധിക്കാനെത്തിയില്ലെന്നും പുലർച്ചയോടെ സ്ഥിതി ഗുരുതരമാണെന്നും രക്തസ്രാവം ആരംഭി​െച്ചന്നും അറിയിച്ചപ്പോഴും ഇതായിരുന്നു ആശുപത്രി അധികൃതരുടെ നിലപാടെന്നും ബന്ധുക്കൾ പറയുന്നു. രാവി​െ​ലയോടെ ശുചിമുറി​യിലേക്ക്​ പോകാൻ ശ്രമിക്കുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ഡോക്​ടർമാരും നഴ്​സുമാരും ഉ​ൾപ്പെടെയുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ യുവതിയുടെ ബന്ധുക്കൾ പരാതിനൽകി.​ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുധീഷിനെ ഉപരോധിക്കുകയും ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story