Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 7:16 PM GMT Updated On
date_range 7 July 2020 7:16 PM GMTമുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്
text_fieldsbookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ എടുത്തുപറയുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങളാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നതെന്ന് വ്യക്തം. 'മുഖ്യവികസന മാര്‍ഗം' എന്ന തലക്കെട്ടിലാണ് പോസ്റ്റ്. സ്വര്‍ണം പ്രവാസി നാട്ടില്‍നിന്നുവരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട് എന്നാണ് പോസ്റ്റിൽ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ആരോപണത്തിൻെറ പശ്ചാത്തലത്തിൽ കൂടിയാണ് ജേക്കബ് തോമസിൻെറ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
Next Story