Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 7:10 PM GMT Updated On
date_range 7 July 2020 7:10 PM GMTഅമ്പൂരി പഞ്ചായത്ത് കുളത്തിന് ശാപമോക്ഷം
text_fieldsbookmark_border
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം കമ്മിറ്റി നാട്ടുകാരുടെ സഹകരണേത്താടെ മാലിന്യക്കൂമ്പാരമായി മാറിയ അമ്പൂരി പഞ്ചായത്ത് കുളം വൃത്തിയാക്കി. കുളം നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനാലാണ് ചെറുപ്പക്കാര്‍ ഈ ശ്രമം നടത്തിയത്. മലിനജലം പമ്പ് ചെയ്ത് മാറ്റി. തുടര്‍ന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ച് ചളി വാരി മാറ്റിയാണ് കുളം വൃത്തിയാക്കിയത്. ഇനി മാലിന്യം വന്നാല്‍ നീക്കം ചെയ്യുന്നതിന് സ്ഥിരമായി മുളകൊണ്ട് നിർമിച്ചചങ്ങാടവും തയാറാക്കി. ഓട നിർമിക്കുക, കുളത്തിൻെറ പാര്‍ശ്വഭിത്തികള്‍ കോണ്‍ക്രിറ്റ് ചെയ്യുക സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങള്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കുളം വൃത്തിയാക്കലിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്അമ്പൂരി ഷൈനും പറഞ്ഞു. yuth congrass zugeekarecha ampuri kulam ചിത്രം. യൂത്ത് കോണ്‍ഗ്രസ് നാട്ടുകാരുടെ സഹകരണേത്താടെ വൃത്തിയാക്കിയ അമ്പൂരിയിലെ കുളം
Next Story