Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 6:56 PM GMT Updated On
date_range 7 July 2020 6:56 PM GMTതെർമൽ സ്കാനറുമായി റേഷൻ കട
text_fieldsbookmark_border
കൊല്ലം: കുന്നത്തൂരിലെ റേഷൻ കടയിൽ കാർഡ് ഉടമകളെ പരിശോധിക്കാൻ തെർമൽ സ്കാൻ സംവിധാനവും. കുറ്റിയിൽ ശ്യാമിൻെറ ചുമതലയിലുള്ള കൊല്ലം കുന്നത്തൂരിലുള്ള എ.ആർ.ഡി 125ാം നമ്പർ റേഷൻകടയിലാണ് ശരീരോഷ്മാവ് പരിശോധിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇതിൻെറ ഉദ്ഘാടനം നിർവഹിച്ചു. മാസ്ക് വിതരണം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജയലക്ഷ്മി നിർവഹിച്ചു. 'ഭൂമി കൈയേറി മരം മുറിച്ച സംഭവം വിജിലൻസ് അന്വേഷിക്കണം' വെളിയം: മാലയിൽ മറവൻകോട് മിച്ചഭൂമിയിൽ സർക്കാർ വക സ്ഥലത്തുനിന്ന മരം മുറിച്ചുകടത്താൻ ശ്രമിച്ച സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഓടനാവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കൊട്ടറ വിക്രമൻനായർ ആവശ്യപ്പെട്ടു.
Next Story