Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 6:51 PM GMT Updated On
date_range 6 July 2020 6:51 PM GMTവെട്ടുറോഡ് ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചു
text_fieldsbookmark_border
കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്ൾ ലോക് ഡൗൺ നിലവിൽ വന്നതോടെ നാഷനൽ ഹൈവേയിൽനിന്ന് നഗരത്തിലേക്കുള്ള കവാടമായ വെട്ടുറോഡ് ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചു. ആംബുലൻസ് ഉൾെപ്പടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നുള്ളൂ. ഡി.സി.പി ദിവ്യഗോപിനാഥ് സ്ഥലത്തെത്തി കൂടുതൽ നിർദേശങ്ങൾ നൽകി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസേൻററ്റിവ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. അതുകൂടി പരിഗണിച്ച് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തൊട്ടടുത്ത നഗര പ്രദേശമായ കാട്ടായിക്കോണത്തും പൊലീസ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 20200706_170243 കാപ്ഷൻ: ദേശീയ പാതയിൽനിന്ന് നഗരത്തിലേക്കുള്ള പ്രധാന കവാടമായ വെട്ടുറോഡ് ജങ്ഷൻ പൊലീസ് ബാരിക്കേഡ് കൊണ്ട് അടയ്ക്കുന്നു.
Next Story