Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​:...

പൊലീസ്​: ​നേര​േത്തയുള്ള പട്ടികയിൽനിന്ന്​ നിയമനം

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് സേനയില്‍ ജൂണ്‍ 30 വരെയുള്ള ഒഴിവുകളിലേക്ക് നേര​േത്തയുള്ള പി.എസ്.സി റാങ്ക്​ പട്ടികയില്‍ നിന്നായിരിക്കും നിയമനം നടത്തുകയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഏഴായിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സ്​റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ ആശങ്ക അസ്ഥാനത്താണ്. 2019 ജൂലൈ ഒന്നിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്​റ്റ്​ കാലാവധി 2020 ജൂണ്‍ 30ന് അവസാനിച്ചു. കോണ്‍സ്​റ്റബിള്‍ തസ്തികയിലെ നിയമനപ്രക്രിയ പൂര്‍ത്തിയാകുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വര്‍ഷമാണ് വേണ്ടത്. അടുത്ത ഒരുവര്‍ഷത്തേക്ക് വരുന്ന ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പിഎസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് പട്ടിക കാലയളവില്‍ 1200 താല്‍ക്കാലിക ട്രെയിനി കോണ്‍സ്​റ്റബിള്‍ തസ്തിക അനുവദിക്കാറുണ്ട്. താല്‍ക്കാലിക ട്രെയിനി തസ്തിക കൂടി ഉള്‍പ്പെടുത്തി പി.എസ്.സിക്ക് 5626 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല അടുത്ത വര്‍ഷത്തേക്ക് വരാവുന്ന ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതുകൊണ്ട് ഉദ്യോഗാർഥികള്‍ക്ക് നഷ്​ടമുണ്ടാകില്ല. കാലാവധി കഴഞ്ഞ റാങ്ക് പട്ടികയില്‍ 7577 പേരാണ് ഉണ്ടായിരുന്നത്. ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നേര​േത്തയുള്ള പട്ടികയില്‍നിന്ന്​ തന്നെയാണ് നിയമനം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Next Story