Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 11:36 PM IST Updated On
date_range 6 July 2020 11:36 PM ISTഓടനാവട്ടത്ത് കാർ വൈദ്യുതിതൂണിലിടിച്ചു
text_fieldsbookmark_border
വെളിയം: ഓടനാവട്ടത്ത് നിയന്ത്രണം വിട്ട കാർ െവെദ്യുതി തൂണിലിടിച്ചു. ഓടനാവട്ടം സ്വദേശിയായ കാർ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഓടനാവട്ടം പള്ളിമുക്കിൽ നിന്ന് വാപ്പാല റോഡിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ക്വാർട്ടേഴ്സുകൾ കാടുകയറി കുളത്തൂപ്പുഴ: ലക്ഷങ്ങള്‍ മുടക്കി വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് താമസിക്കാനായി പണികഴിപ്പിച്ച ക്വാര്‍ട്ടേഴ്സുകള്‍ കാടുകയറി നശിക്കുന്നു. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്തായി മൈലമൂട് പമ്പ് ഹൗസിന് സമീപത്തായുള്ള ക്വാര്‍ട്ടേഴ്സാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറിയത്. ചിതറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മൈലമൂട്ടില്‍ കല്ലടയാറില്‍ നിന്ന് ജലം ശേഖരിച്ച് അരിപ്പയിലും മടത്തറ മേലേമുക്കിലെ ശുദ്ധീകരണശാലയിലുമെത്തിച്ചാണ് ജലവിതരണം നടത്തുന്നത്. ഇവിടത്തെ പമ്പ് ഹൗസ് ജീവനക്കാര്‍ക്ക് താമസിക്കാനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടമാണ് സംരക്ഷണമില്ലാതെ കാടുമൂടി നശിക്കുന്നത്. ചിതറയിലും സമീപപഞ്ചായത്തിലും കുടിവെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മൈലമൂട് പമ്പ് ഹൗസിൻെറ നിര്‍മാണ കാലത്ത് വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തുകയും അഴിമതിക്കേസില്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് പമ്പ് ഹൗസിൻെറയും അനുബന്ധ സ്ഥാപനങ്ങളുടെയും നാശം തുടങ്ങിയത്. പ്രദേശവാസിയില്‍നിന്നും ലക്ഷങ്ങള്‍ മുടക്കി സ്ഥലം വിലകൊടുത്തുവാങ്ങിയ പുരയിടത്തിലാണ് ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചിട്ടുളളത്. ശുചിമുറിയും കുടിവെള്ളകിണറും മറ്റ് സൗകര്യങ്ങളും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെയായി ഇവിടെ ആരും താമസത്തിനെത്തിയിട്ടില്ലന്നാണ് സമീപവാസികള്‍ പറയുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയെത്താത്ത ഇവിടെ സാമൂഹികവിരുദ്ധര്‍ താവളമാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story