Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധികനെ വീട്ടിൽ കയറി...

വയോധികനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: വയോധികനെ വീട്ടിൽ കയറി ആക്രമിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുലശേഖരപുരം ആദിനാട് ചമ്പോളിൽ വീട്ടിൽ അപ്പുണ്ണി എന്ന ശരത്തിനെ (28) കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇയാളുടെ ബന്ധുവും അയൽവാസിയും വയോധികനുമായ രാജനെ കമ്പിവടി കൊണ്ട് ആക്രമിച്ച്​ കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത​ു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞ യുവാവിനെ കുറിച്ച് പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അലോഷ്യസ്, ജയശങ്കർ ഉമയകുമാർ, അസി.സബ് ഇൻസ്​െപക്ടർ ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടൽ അടിച്ചുതകർത്ത കേസ് ഉൾ​െപ്പടെ നിരവധി കേസിലെ പ്രതിയാണ് ശരത്തെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story