Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി സർവിസ്...

കെ.എസ്.ആർ.ടി.സി സർവിസ് പുനഃക്രമീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപ്​ൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ജില്ലയിൽ താഴെപ്പറയുന്ന രീതിയില്‍ സര്‍വിസുകള്‍ ക്രമീകരിച്ചതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. നഗരപരിധിക്കുള്ളില്‍ പൊതുഗതാഗതം നിര്‍ത്തി​െവച്ചതിനാൽ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂനിറ്റുകളില്‍നിന്ന് സര്‍വിസ് ഉണ്ടായിരിക്കില്ല. അതേസമയം വിദേശരാജ്യങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം എയര്‍പോര്‍ട്ട്, റെയില്‍വേ സ്​റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വിസ്​ നടത്തും. എം.സി റോഡില്‍ ഓര്‍ഡിനറി സര്‍വിസുകള്‍ മരുതൂര്‍ ജങ്​ഷന്‍വരെ നടത്തും. നെടുമങ്ങാട്, വെഞ്ഞാറമൂട് ഡിപ്പോകള്‍ സംയുക്തമായി ഈ റൂട്ടിലുള്ള സര്‍വിസുകള്‍ ആവശ്യാനുസരണം ക്രമീകരിക്കും. ആറ്റിങ്ങല്‍- തിരുവനന്തപുരം റൂട്ടില്‍ കണിയാപുരംവരെ സര്‍വിസ്​ നടത്തും. മലയിന്‍കീഴ് - പേയാട് റൂട്ടില്‍ കുണ്ടമണ്‍കടവ് വരെ സര്‍വിസ് നടത്തും. കൂടാതെ കാട്ടാക്കട, വെള്ളറട യൂനിറ്റുകള്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ ആവശ്യാർഥം സര്‍വിസ്​ ക്രമീകരിക്കും. മലയിന്‍കീഴ് - പാപ്പനംകോട് റൂട്ടില്‍ പാമാംകോടുവരെ യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ കാട്ടാക്കട യൂനിറ്റില്‍നിന്ന് സര്‍വിസ് നടത്തും. തിരുവനന്തപുരം - കളിയിക്കാവിള റൂട്ടില്‍ പ്രാവച്ചമ്പലം ജങ്​ഷനിലെത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്നവിധത്തില്‍ സര്‍വിസുകള്‍ ക്രമീകരിക്കും. നെയ്യാറ്റിന്‍കര, പാറശ്ശാല യൂനിറ്റുകള്‍ സംയുക്തമായി ഈ റൂട്ടിലെ സര്‍വിസുകള്‍ ക്രമീകരിക്കുന്നതാണ്. വിഴിഞ്ഞം-പൂവാര്‍ റൂട്ടില്‍ ചപ്പാത്തുവരെ മാത്രമേ സര്‍വിസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാര്‍ യൂനിറ്റില്‍നിന്ന്​ ആവശ്യാനുസരണം സര്‍വിസ് നടത്തും. പേരൂര്‍ക്കട - നെടുമങ്ങാട് റൂട്ടില്‍ ആറാംകല്ല് ജങ്​ഷന്‍വരെ സര്‍വിസ് ക്രമീകരിക്കും. നെടുമങ്ങാട് യൂനിറ്റ് ഈ റൂട്ടില്‍ അധികമായി സര്‍വിസുകള്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഓപറേറ്റ് ചെയ്യുന്നതാണ്. നെയ്യാറ്റിന്‍കരനിന്നുള്ള ബോണ്ട് സര്‍വിസ് നിയന്ത്രണം തീരുന്നതുവരെ ഉണ്ടായിരിക്കില്ല. നഗരത്തിനുള്ളിലെ യൂനിറ്റുകളില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ജില്ല കലക്റേറ്റില്‍നിന്ന്​ ആവശ്യപ്പെടുന്നപക്ഷം നിബന്ധനകള്‍ക്ക് വിധേയമായി സര്‍വിസുകള്‍ ക്രമീകരിക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story