Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:41 PM IST Updated On
date_range 6 July 2020 10:41 PM ISTപ്രായമായവർക്കും ലോഡ്ജിൽ താമസിക്കുന്നവർക്കും ജനകീയ ഹോട്ടൽ വഴി ഭക്ഷണം
text_fieldsbookmark_border
തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ വീടുകളിൽ ഒറ്റക്ക് താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കാൻറീൻ സൗകര്യമില്ലാതെ ഹോട്ടൽ/ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിച്ചുനൽകുമെന്ന് കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷ്യപ്പൊതികൾ മാത്രമേ ലഭിക്കൂ. ഭക്ഷണം ആവശ്യമുള്ളവർ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നമ്പറുകളിൽ രാവിലെ എട്ടുമണിക്ക് മുമ്പ് ബന്ധപ്പെടണം. ടെക്ക്‌നോപാർക്കിൽ അടിയന്തരമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ യാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ സമർപ്പിക്കണം. കന്നുകാലിത്തീറ്റ, വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണിമുതൽ രാവിലെ 11 മണിവരെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story