Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിവാസി ഊരുകളിലെ...

ആദിവാസി ഊരുകളിലെ ജനങ്ങളെയും 'സുഭിക്ഷ കേരളം' പദ്ധതിയുടെ പങ്കാളികളാക്കണമെന്ന്

text_fields
bookmark_border
കൊല്ലം: കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ വി. ജയ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ.ജി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രതിരോധം; ഒമ്പത് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ കൂടി തുടങ്ങും കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിൻെറ ഭാഗമായി ജില്ലയില്‍ ഒമ്പത് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്ന് കലക്ടര്‍ ബി. അബ്​ദുൽ നാസര്‍. പ്രതിരോധചികിത്സ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി കോവിഡ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകള്‍ തുടങ്ങുന്നത്. ജില്ലയില്‍ വാളകം മേഴ്‌സി ഹോസ്പിറ്റലാണ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായി പ്രവര്‍ത്തിച്ചുവരുന്നത്. ഇത് കൂടാതെയാണ് ഒമ്പതെണ്ണം കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശിച്ചത്. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് (മെഡിസിറ്റി), മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് (നഴ്‌സിങ് സ്‌കൂള്‍ ഹോസ്​റ്റല്‍), നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രം (പഴയ ടി.ബി ഹോസ്പിറ്റല്‍), പത്തനാപുരം (വിളക്കുടി) ലിറ്റില്‍ഫ്ലവര്‍ ഹോസ്പിറ്റല്‍, ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം, പൊതുമരാമത്ത് വര്‍ക്കിങ് വിമന്‍സ് ഹോസ്​റ്റല്‍, നായേഴ്‌സ് ഹോസ്പിറ്റൽ ‍(പ്രത്യേക ബ്ലോക്ക്), ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായാണ് കോവിഡ് സൻെററുകള്‍ ആരംഭിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story