Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-ബസ്​ അഴിമതിയുടെ...

ഇ-ബസ്​ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസ്​ -ആർ.എസ്​.പി

text_fields
bookmark_border
തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസെന്ന്​ ആർ.എസ്​.പി. സ്​പ്രിൻക്ലർ ഡാറ്റ കച്ചവടത്തിന്​ സമാനമായി ​െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ്​ ഹെസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ നടപടിയെടുത്തെന്ന് സംസ്​ഥാന സെക്രട്ടറി എ.എ അസീസും കേന്ദ്ര സെക്രട്ടറിയേറ്റ്​ അംഗം എന്‍.കെ പ്രേമചന്ദ്രൻ എം.പിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്​ തുടങ്ങിയ ഫയല്‍ ഗതാഗതമന്ത്രിയെ കാണിച്ചില്ല. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണിച്ചുവെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാറിൽ നിരവധി അഴിമതികളാണ് നടക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. ബുദ്ധിപരമായ അഴിമതിയാണ് ഇ- മൊബിലിറ്റി പദ്ധതിയിൽ നടന്നത്​. ഇതില്‍നിന്നു സർക്കാർ ഉടന്‍ പിന്മാറണം. പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ട്​. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബി.ജെ.പി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കം. രമേശി​ൻെറ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും നേതാക്കൾ വ്യക്​തമാക്കി. കേന്ദ്ര സെക്രട്ടറിയേറ്റ്​ അംഗങ്ങളായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരും പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story