Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കരയിൽ...

കൊട്ടാരക്കരയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര പ്രദേശം കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊട്ടാരക്കര സബ് ആർ.ടി ഓഫിസിൻെറ പരിധിയിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, സി.എഫ് ടെസ്​റ്റ്​ ഉൾപ്പെടെയുള്ള പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചു. ഓൺലൈൻ മുഖേന തയാറാക്കിയ അപേക്ഷകൾ ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണം. സംശയനിവാരണത്തിന്​ ഫോൺ: 8547639024. ഹാർബറുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയം -മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം: തീരദേശത്ത് ഫിഷിങ് ഹാർബറുകളിൽ കോവിഡ് -19 േപ്രാട്ടോകോൾ പാലിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ പരാജയപ്പെട്ടതായി മത്സ്യത്തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. ഹാർബറുകളിൽ ഫിഷറീസ്​ ഉദ്യോഗസ്​ഥർ നിയന്ത്രിക്കുന്നതിന് പകരം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ച് മത്സ്യമേഖലയെ തകർക്കാൻവേണ്ടിയുള്ള ശ്രമത്തിൻെറ ഉദാഹരണമാണ് അഴീക്കൽ ഹാർബറും കൊല്ലം ഹാർബറും പൂട്ടിയതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ്​ആരോപിച്ചു. സ്വന്തക്കാർക്ക് നിയന്ത്രണങ്ങളില്ലാതെ ഹാർബറുകളിൽ കടന്നുവരുന്നതിന് അനുവാദം നൽകിയതുമൂലമാണ് ഹാർബറുകളിൽ തിരക്കേറി അടച്ചുപൂട്ടേണ്ട സ്​ഥിതി വന്നത്. േട്രാളിങ് നിരോധന കാലയളവിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ഉണ്ടാകുന്നത്. സർക്കാറിൻെറ പിടിപ്പുകേടുകൊണ്ട് മാത്രമാണ് അഴീക്കൽ, കൊല്ലം ഹാർബറുകൾ അടച്ചുപൂട്ടേണ്ടിവന്നതും അദ്ദേഹം വാർത്തകുറിപ്പിൽ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story