Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:02 PM GMT Updated On
date_range 6 July 2020 4:02 PM GMTവിവരങ്ങൾ വിരൽത്തുമ്പിൽ; മൺറോതുരുത്തിൽ ഡിജിറ്റൽ സർവേ
text_fieldsbookmark_border
മൺറോതുരുത്ത്: വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ വികസനത്തിന് പ്രയോജനപ്പെടുത്താൻ മൺറോതുരുത്ത് പഞ്ചായത്ത്. പഞ്ചായത്തിലെ ലഭ്യമാകുന്ന എല്ലാ വിവരങ്ങങ്ങളും ശേഖരിച്ച് േക്രാഡീകരിച്ച് അവശ്യാനുസരണം കൃത്യതയോടെ അനായാസം ഉപയോഗിക്കാവുന്ന രീതിയിൽ തയാറാക്കുന്നതിനായി ഡിജിറ്റൽ സർവേക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ഈരാളുങ്കൽ കോഒാപറേറ്റിവ് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. േഡ്രാൺ ഉപയോഗിച്ചും നേരിട്ടും വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ഡേറ്റാബാങ്ക് തയാറാക്കും. റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, തോടുകൾ, ആറ്, കായൽ ഇവയെല്ലാം ഈ രീതിയിൽ മാപ്പ് ചെയ്യും. ഭാവിയിൽ പ്രളയമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഇത് ഉപയോഗപ്പെടുത്താം. കൈയേറ്റങ്ങൾ കൃത്യമായി കണ്ടെത്താനും തടയാനും സാധിക്കും. ഒാരോ വീടിൻെറയും ഫോട്ടോ, തറ വിസ്തീർണം, കുടുംബാംഗങ്ങളുടെ ഉൾെപ്പടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും, തെരുവ് വിളക്ക്, പൊതുടാപ്പ്, കണ്ടൽകാടുകൾ, ടൂറിസം സാധ്യത, പെതു കെട്ടിടങ്ങൾ, കടവുകൾ, ബസ് സ്റ്റാൻഡ്, ടൂറിസം സർക്യൂട്ട് ഉൾെപ്പടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ ഇമേജ് സഹിതം ശേഖരിക്കും. ഭാവിയിൽ വികസന പദ്ധതികൾ ആസൂത്രണം അനായാസവും കൃത്യമായും സ്ഥലം സന്ദർശിക്കാതെ ഓഫിസിൽ ഇരുന്ന് ചെയ്യാൻ കഴിയും. േഡ്രാൺ മാപ്പിങ്ങിൻെറ സ്വിച്ച് ഓൺ മൺറോ െഡ്രെവിൽ പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ നിർവഹിച്ചു, വികസന സമിതി അധ്യക്ഷൻ അഭിജിത്, സെക്രട്ടറി ഇ.എഫ്. ജോസഫ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Next Story