Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:35 AM IST Updated On
date_range 23 Aug 2022 12:35 AM ISTവിളവൂർക്കലിൽ ലൈഫ് പട്ടികയിൽ അപാകതയെന്ന് ആരോപണം
text_fieldsbookmark_border
നേമം: സംസ്ഥാന സർക്കാറിന്‍റെ ലൈഫ് പദ്ധതി പട്ടികയിൽ വ്യാപക അപാകതയെന്ന് ആരോപണം. വ്യാപക ക്രമക്കേടുണ്ടെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂലമൺ വാർഡ് മെംബർ സി. ഷിബു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഒരാഴ്ച മുമ്പാണ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവന്നത്. വിളവൂർക്കൽ പഞ്ചായത്തിലെ ആയിരത്തിലേറെ പേരാണ് അപേക്ഷ സമർപ്പിച്ചത്. 655 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ 252 പേർക്ക് വസ്തുവും വീടുമില്ല. 403 പേർ വസ്തുവുണ്ട്, വീടില്ലാത്തവരാണ്. വീട് അറ്റകുറ്റപ്പണിക്ക് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നവരാണ് മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം വസ്തുവും വീടുമില്ലാത്ത നിരവധിപേർ പദ്ധതിയിൽനിന്ന് പുറത്തായി. പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വാർഡ് മെംബർ നൽകിയ പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story