Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:35 AM IST Updated On
date_range 23 Aug 2022 12:35 AM ISTഞെട്ടല്‍ മാറാതെ സി.എസ്.എം നഗര്‍ നിവാസികൾ, സന്ദേശം കൈമാറിയതിൽ പൊലീസിനും വീഴ്ച ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഇവർ മോഷണം നടത്തിയെന്ന് പൊലീസിന് സംശയം
text_fieldsbookmark_border
തിരുവനന്തപുരം: പട്ടാപ്പകല്‍ തോക്കും ആയുധങ്ങളുമായി എത്തി വീട് കുത്തിത്തുറക്കാനുള്ള ഇതരസംസ്ഥാന സംഘങ്ങളുടെ ശ്രമത്തിൽ ഞെട്ടി ഇടപ്പഴഞ്ഞി സി.എസ്.എം നഗർ സ്വദേശികൾ. മോഷ്ടാക്കളെ സംബന്ധിച്ച വിവരം കൈമാറിയതിൽ പൊലീസിനും വീഴ്ച. ഇടപ്പഴഞ്ഞിയിൽ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതികളെ പിടികൂടണമെന്ന നിലയിലുള്ള സന്ദേശമല്ല പൊലീസ് കൺട്രോൾ റൂമിൽനിന്നും നൽകിയത്. അതിനാലാണ് ശ്രീകണ്‌ഠേശ്വരത്ത് ഒരു മുന്നൊരുക്കവുമില്ലാതെ പൊലീസ് മോഷ്ടാക്കൾക്ക് അരികിലെത്തിയതെന്നും അവർ തോക്ക് ചൂണ്ടി രക്ഷപ്പെട്ടതെന്നും പൊലീസുകകാർ പരാതിപ്പെടുന്നു. നഗരത്തിലെ ഏറക്കുറെ സമ്പന്നർ താമസിക്കുന്ന പ്രദേശമാണിത്. ഇടപ്പഴിഞ്ഞി-വഴുതക്കാട് പ്രധാന റോഡില്‍നിന്നും കഷ്ടിച്ച് 100 മീറ്റര്‍ മാത്രം ദൂരം. നിരനിരയായി വീടുകളും സ്ഥാപനങ്ങളും. വീടിന് എതിര്‍വശത്ത് രണ്ട് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. മിക്കയിടങ്ങളിലും സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പട്ടാപ്പകല്‍ ഒരു കൂസലുമില്ലാതെ മോഷണത്തിന് എത്തുകയും തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ടതും പ്രദേശവാസികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്. ഫോർട്ട് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു പവനും 5000 രൂപയും മോഷ്ടിച്ച ശേഷമാണ് രണ്ടംഗ സംഘം സ്കൂട്ടറിൽ ഇടപ്പഴഞ്ഞിയിൽ എത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപ്പഴിഞ്ഞി മോഷണ ശ്രമത്തെക്കുറിച്ച് പൊലീസിന് നിരവധി സംശയങ്ങളുണ്ട്. നേരത്തേ വീടു കണ്ടുവെച്ച ശേഷം മോഷണം നടത്തിയതാണോ, അതോ വീടിന്റെ ഗേറ്റ് പൂട്ടയിരിക്കുന്നതിനാല്‍ കയറിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീകണ്‌ഠേശ്വരത്ത് തിരക്കുള്ള സ്ഥലത്തും സമയത്തുമാണ് പൊലീസ് സംഘത്തിനു നേരെയും ഇവർ തോക്കുചൂണ്ടിയത്. വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. എന്നാല്‍, ഇതേ നമ്പറില്‍ മറ്റൊരു വാഹനമുണ്ട്. മോഷ്ടാക്കള്‍ ഉപയോഗിച്ച സ്‌കൂട്ടറിനോട് സാദൃശ്യമുള്ളതാണ് ഇതേ നമ്പറിലുള്ള വാഹനം. നിറത്തിനും സമാനതയുണ്ട്. ഇതു കണ്ടാണോ ഇവര്‍ വ്യാജനമ്പര്‍ തയാറാക്കിയതെന്നും സംശയിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ നേരത്തേതന്നെ ഇവര്‍ തലസ്ഥാനത്തെത്തിയവരാകുമെന്നാണ് അനുമാനം. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇതരസംസ്ഥാന ആക്രമി സംഘങ്ങള്‍ തലസ്ഥാനനഗരിയിലും വർധിക്കുകയാണെന്നതിന്‍റെ സൂചനയാണിതെന്ന് പൊലീസും സമ്മതിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കേശവദാസപുരം കൊലപാതകവും പട്ടാപ്പകലായിരുന്നു. കഴുത്തറുത്ത ശേഷം കഴുത്തില്‍ തുണിമുറുക്കിയാണ് വയോധികയെ കൊലപ്പെടുത്തിയത്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story