Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:32 AM IST Updated On
date_range 23 Aug 2022 12:32 AM ISTചാൻസലർ മാപ്പ് പറയണമെന്ന് എ.കെ.പി.സി.ടി.എ
text_fieldsbookmark_border
തിരുവനന്തപുരം: മികച്ച അക്കാദമിക യോഗ്യതയുള്ള കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് വിളിച്ച ചാൻസലർകൂടിയായ ഗവർണർ മാപ്പ് പറയണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. കേരളത്തിലെ സർവകലാശാലകളെ അപമാനിക്കാനും ചളിവാരിയെറിയാനും രാജ്ഭവൻ കേന്ദ്രീകരിച്ച് തുടർച്ചയായി നടക്കുന്ന സംഘ്പരിവാർ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. അധ്യാപക നിയമനത്തിന് കേന്ദ്രസർക്കാർ നടപ്പാക്കിയ യു.ജി.സിയുടെ 2018 റെഗുലേഷൻ അനുസരിച്ചുള്ള വ്യവസ്ഥകളാണ് സംസ്ഥാനത്തെ സർവകലാശാലകളും പാലിക്കുന്നത്. ഇക്കാര്യം മറച്ചുവെച്ച് കേരളത്തിലെ സർവകലാശാല നിയമനങ്ങളെ മുഴുവൻ മാധ്യമങ്ങളിലൂടെ അപഹസിക്കുന്ന ഗവർണറുടെ നീക്കം അപലപനീയമാണെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story