Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പ് തൊഴിലാളികൾ...

തൊഴിലുറപ്പ് തൊഴിലാളികൾ സത്യഗ്രഹം സംഘടിപ്പിച്ചു

text_fields
bookmark_border
തൊഴിലുറപ്പ് തൊഴിലാളികൾ സത്യഗ്രഹം സംഘടിപ്പിച്ചു
cancel
കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂനിയൻ ആഹ്വാന ചെയ്ത സത്യ​ഗ്രഹം കിളിമാനൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പഴയകുന്നുമ്മേൽ, കിളിമാനൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം സി.പി.എം ജില്ല സെക്രട്ടേറിയറ്റം​ഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷനായി. കെ.ജി. പ്രിൻസ് സ്വാ​ഗതം പറഞ്ഞു. പള്ളിക്കലിൽ എൻ.ആർ.ഇ.ജി യൂനിയൻ ജില്ല ട്രഷറർ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ജി.ആർ. ഷീജ അധ്യക്ഷയായി. അടുക്കൂർ ഉണ്ണി സ്വാ​ഗതം പറഞ്ഞു. കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സി.പി.എം ജില്ല കമ്മിറ്റിയം​ഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ്കുമാർ അധ്യക്ഷനായി. ബേബി​ ഗിരിജ സ്വാ​ഗതം പറഞ്ഞു. ന​ഗരൂരിൽ സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. ഷീബ അധ്യക്ഷയായി. എം. രഘു സ്വാ​​ഗതം പറ‍ഞ്ഞു. മടവൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയം​ഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. എം.എസ്. റാഫി അധ്യക്ഷനായി. എച്ച്. നാസർ സ്വാ​ഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story