Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
മേഴ്സി ചാൻസ്​ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്​.എസ്​ ബി.എ/ ബി.എസ്​സി/ ബി.കോം (മേഴ്സി ചാൻസ്​ 2014, 2015, 2016 അഡ്മിഷൻസ്​ പരീക്ഷകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫലം മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (റെഗുലർ - 2020 സ്​കീം, സപ്ലിമെന്‍ററി മേഴ്സി ചാൻസ്​- 2011 സ്​കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ രണ്ടിനകം ഓൺലൈനായി സമർപ്പിക്കണം. പരീക്ഷ കേന്ദ്രം ആഗസ്റ്റ് 25ന് ആരംഭിക്കുന്ന ബി.എസ്​സി ആന്വൽ സ്​കീം പാർട്ട് 1&2 ആഗസ്റ്റ് സെഷൻ (കംബൈൻഡ് സെഷൻ ഓഫ് സെപ്റ്റംബർ 2021, മേയ് 2022) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ കേന്ദ്രങ്ങളുടെ മാറ്റം ചുവടെ ചേർക്കുന്നു. പന്തളം എൻ.എസ്​.എസ്​ കോളജ്, ചേർത്തല എസ്​.എൻ കോളജ്, ആലപ്പുഴ എസ്​.ഡി കോളജ്, കായംകുളം എം.എസ്​.എം കോളജ്, ആലപ്പുഴ സെന്‍റ് ജോസഫ് കോളജ് ഫോർ വുമൺ എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ യു.ഐ.ടി ആലപ്പുഴയിൽനിന്ന്​ ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. കൊല്ലം എസ്​.എൻ കോളജ്, കൊല്ലം ശ്രീനാരായണ കോളജ് ഫോർ വുമൺ, കൊട്ടാരക്കര എസ്​.ജി കോളജ്, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് എന്നിവിടങ്ങൾ പരീക്ഷകേന്ദ്രങ്ങളായി അപേക്ഷിച്ചവർ കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ്​ സയൻസിൽനിന്ന്​ ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. ആറ്റിങ്ങൽ ഗവ. കോളജ്, നെടുമങ്ങാട് ഗവ. കോളജ്, ധനുവച്ചപുരം വി.ടി.എം എൻ.എസ്​.എസ്​ കോളജ്, തിരുവനന്തപുരം ഗവ. ആർട്സ്​ കോളജ്, തിരുവനന്തപുരം ഗവ. സംസ്​കൃത കോളജ്, യൂനിവേഴ്സിറ്റി കോളജ്, വിഴിഞ്ഞം ൈക്രസ്റ്റ് കോളജ്, തിരുവനന്തപുരം ഗവ. കോളജ് ഫോർ വുമൺ എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ തിരുവനന്തപുരം എം.ജി കോളജിൽനിന്ന്​ ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story