Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗശാലയിൽ രണ്ട്​...

മൃഗശാലയിൽ രണ്ട്​ അപൂർവയിനം വിദേശപക്ഷികളെ കാണാനില്ല

text_fields
bookmark_border
* കാണാതായത്​ ലക്ഷങ്ങൾ നൽകി വാങ്ങിയ 'സൺ കോണൂർ' പക്ഷികളെ * അടയിരിക്കുന്നെന്നും കുഞ്ഞുവിരിഞ്ഞാൽ കണക്കെടുപ്പ്​ നടത്തുമെന്നും ഡയറക്ടർ തിരുവനന്തപുരം: അപൂർവ ഇനത്തിൽപെട്ട രണ്ടു വിദേശപക്ഷികളെ തിരുവനന്തപുരം മൃഗശാലയിൽനിന്ന്​ കാണാതായി. വടക്കുകിഴക്കൻ അമേരിക്കയിൽനിന്ന്​ മൃഗശാലയിൽ കൊണ്ടുവന്ന 'സൺ കോണൂർ' വിഭാഗത്തിൽപെട്ട രണ്ടു പക്ഷികളെയാണ്​ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കൂട്ടിൽനിന്ന്​ കാണാനില്ലാത്തത്​. ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നുകൊണ്ടുവന്ന പക്ഷികളിൽ ഉൾപ്പെട്ട രണ്ടെണ്ണമാണ്​ അപ്രത്യക്ഷമായിരിക്കുന്നത്​. തത്തയോട്​ രൂപസാദൃശ്യവും സ്വർണ- മഞ്ഞ- ഓറഞ്ച്​ നിറത്തിൽ തൂവലുകളുമുള്ള മനോഹര പക്ഷികളാണിവ. 25 ഓളം സൺ കോണൂർ പക്ഷികളാണ്​ ഒരു കൂട്ടിൽ ഉണ്ടായിരുന്നത്​. അതിൽ ഇ​പ്പോൾ രണ്ടെണ്ണത്തിന്‍റെ കുറവാണ്​ കാണുന്നത്​. മോഷണം നടത്തി പക്ഷികളെ കൊണ്ടുപോയതാണെന്ന വാദം ശക്തമാണെങ്കിലും പറന്നുപോകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പറന്നുപോവുകയാണെങ്കിൽ രണ്ടെണ്ണം മാത്രം എങ്ങനെ പറന്നു​ എന്ന ചോദ്യവും ബലപ്പെടുന്നു. സംഭവം ശരിയല്ലെന്നും മുട്ടയിട്ട്​ അടയിരിക്കുന്നതിനാലാണ്​ സൺ കോണൂർ പക്ഷികളിൽ രണ്ടെണ്ണത്തെ കാണാത്തതെന്നും കുഞ്ഞുങ്ങളുമായി ഉടൻ അവ പുറത്തുവരുമെന്നും മൃഗശാല ഡയറക്ടർ അബു പറഞ്ഞു. കുഞ്ഞുങ്ങൾ പുറത്തുവന്നുകഴിഞ്ഞാൽ വീണ്ടും കണക്കെടുപ്പ്​ നടത്തുമെന്നും അദ്ദേഹം പറയുന്നു. എങ്കിൽ തീറ്റയെടുക്കാനെങ്കിലും ഇവ പുറത്തുവരേണ്ടതല്ലേ എന്ന സംശയവും നിലനിൽക്കുന്നു. അധികൃതരുടെ അനാസ്ഥകാരണം മൃഗശാലയിൽ പക്ഷികൾ ഉൾപ്പെടെ ജീവികൾ സുരക്ഷിതമല്ലെന്ന്​ പരാതികൾ ഉയർന്നിട്ടുണ്ട്​. കുറച്ച്​ നാൾമുമ്പ്​ ചാടി​പ്പോയ മാനിനെ പിന്നീട്​ കനകനഗറിന്​ സമീപംനിന്നാണ്​ പിടികൂടിയത്​. അടുത്തിടെ കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തതും വിവാദമായിട്ടുണ്ട്​. 16 കടുവ ഉണ്ടായിരുന്നിടത്ത്​ ഇപ്പോൾ നാലെണ്ണം മാത്രം അവശേഷിക്കുന്നു. ഇതു സംബന്ധിച്ച്​ സമഗ്രമായൊരു പരിശോധനയും അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story