Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:16 AM IST Updated On
date_range 23 Aug 2022 12:16 AM ISTലോക നാട്ടറിവ് ദിനം 'കലപ്പമുതൽ കമ്പ്യൂട്ടർ വരെ' പ്രദർശനം
text_fieldsbookmark_border
ലോക നാട്ടറിവ് ദിനം 'കലപ്പമുതൽ കമ്പ്യൂട്ടർ വരെ' പ്രദർശനം കിളിമാനൂർ: 'കലപ്പ മുതൽ കമ്പ്യൂട്ടർ വരെ' എന്ന തലക്കെട്ടിൽ പഴയതും പുതിയതുമായ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് മടവൂർ ഗവ. എൽ.പി.എസ്. ലോക നാട്ടറിവ് ദിനത്തിൽ പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. കലപ്പ, നുകം, മരമടിയുടെ മരം, പറ, പക്ക, ഇടങ്ങഴി, ഉപ്പുമരവി, ഭരണികൾ, കൽപാത്രങ്ങൾ, ചർക്ക, വിവിധ കാലങ്ങളിലെ ടെലിഫോണുകൾ, ഗ്രാമഫോൺ തുടങ്ങി അനവധി ഉപകരണങ്ങൾ പ്രദർശനത്തിൽ സജ്ജീകരിച്ചിരുന്നു. പാഠപുസ്തകങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മാത്രം കണ്ടുപരിചയമുള്ള ഉപകരണങ്ങളുടെ പ്രദർശനം കുട്ടികളിൽ കൗതുകമുണർത്തി. ഇന്നലെകളെ അറിയാനും വർത്തമാനകാലവുമായി താരതമ്യം ചെയ്യാനും പ്രദർശനം കുട്ടികളെ സഹായിക്കുമെന്ന് പ്രഥമാധ്യാപകൻ എസ്. അശോകൻ പറഞ്ഞു. മടവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് എസ്. ശ്രീകുമാർ, പി.ടി.എ പ്രസിഡൻറ് ഡി. സന്തോഷ്, എസ്.എം.സി ചെയർമാൻ സജിത്കുമാർ, എസ്.ആർ.ജി കൺവീനർ സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
