Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഔദ്യോഗിക...

ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനുഷ്യത്വം കാണിക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
സിവിൽ സർവിസ്​ ഉന്നത വിജയികളെ അനുമോദിച്ചു തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനുഷ്യത്വം മുൻനിർത്തി പ്രശ്നപരിഹാരം കാണണമെന്നും സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾക്കുതകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വർഷികം ആഘോഷിക്കുമ്പോഴും സാമൂഹിക സാമ്പത്തിക സമത്വം പൂർണമായി നേടാനായിട്ടില്ല. അതിനായി കൂട്ടായി പരിശ്രമിക്കണം. സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സിവിൽ സർവിസ് നേടിയ 30 പേർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി അനിൽ കാന്ത്, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സെന്‍റർ ഫോർ കണ്ടിന്യൂയിങ്​ എജുക്കേഷൻ കേരള ഡയറക്ടർ വി. വിഘ്‌നേശ്വരി, സിവിൽ സർവിസ് അക്കാദമി ഫാക്കൽട്ടി ശ്രീജിത്.കെ.ആർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story