Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:25 AM IST Updated On
date_range 21 Aug 2022 12:25 AM ISTരാഷ്ട്രീയ തടവുകാരുടെ മോചനം: ജനകീയ ഒപ്പ് ശേഖരണം
text_fieldsbookmark_border
തിരുവനന്തപുരം: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ഒപ്പ് ശേഖരിക്കുന്നതിന്‍റെ ജില്ലതല ഉദ്ഘാടനം പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നിർവഹിച്ചു. യു.എ.പി.എ, അഫ്സ്പ പോലുള്ള ഭീകര നിയമങ്ങൾ റദ്ദാക്കുകയും ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന എൻ.ഐ.എ സംവിധാനത്തെ പിരിച്ചുവിടുകയും ചെയ്യുക, ജനകീയ സമരം നടത്തുന്നവരുടെ ഭവനങ്ങൾ തകർക്കുന്ന ഭരണകൂടത്തിന്‍റെ നീക്കം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിക്കുന്നത്. ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ ഒപ്പ് ശേഖരണം നടത്തി. ജനകീയ ഹരജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കും. photo file name: IMG-20220819-WA0170.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story