Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:25 AM IST Updated On
date_range 21 Aug 2022 12:25 AM ISTഎം.ഡി.എം.എ സൂക്ഷിച്ച രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കാട്ടാക്കട: ലഹരിമരുന്നായ എം.ഡി.എം.എ സൂക്ഷിച്ച രണ്ടുപേരെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാട്ടാക്കട നക്രാഞ്ചിറ പാലേലി തടത്തരികത്ത് വീട്ടിൽ കണ്ണൻ എന്ന ഗിരീഷ് (24), കാട്ടാക്കട കുരുതംകോട് കണ്ണേറ് വിള റോഡരികത്ത് പുത്തൻവീട്ടിൽ ചോപ്ര എന്ന ആനന്ദ് (22) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കാട്ടാക്കട പുലിയൂർക്കോണം ഭാഗത്തുനിന്നാണ് 15 ഗ്രാം എം.ഡി.എം.എയുമായി ഗിരീഷ് പിടിയിലായത്. മൂന്നാറ്റുമുക്ക് ഭാഗത്തുനിന്നാണ് 7 ഗ്രാം എം.ഡി.എം.എയുമായി ആനന്ദ് പിടിയിലായത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി. ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും യുവാക്കളുമാണ് ലഹരി മാഫിയയുടെ ലക്ഷ്യം. അരഗ്രാമിന് രണ്ടായിരത്തോളം രൂപയാണ് ഈടാക്കുന്നത്. പ്രവന്‍റിവ് ഓഫിസർമാരായ ജയകുമാർ, സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത്ത്, ശ്രീജിത്ത്, ഹരിത്ത്, ഹർഷകുമാർ, വിനോദ് കുമാർ, മണികണ്ഠൻ, ഷിന്‍റോ എബ്രഹാം, അഭിലാഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ വീവ ഐ.വി, ഡ്രൈവർ അനിൽകുമാർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. ചിത്രം ktda-excise.jpg കാപ്ഷൻ: ലഹരിയുമായി പിടിയിലായ പ്രതികളും അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story