Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സിയെ...

കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് അഴിമതിക്കുവേണ്ടി -പാലോട് രവി

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് അഴിമതിക്കുവേണ്ടി -പാലോട് രവി
cancel
വിതുര: പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി സഖാക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റാനും അഴിമതിയിലൂടെ കോടികൾ കൊള്ളയടിക്കാനുമാണ് കെ.എസ്.ആർ.ടി.സിയെ തകർത്ത് ഉപകമ്പനികൾ ഉണ്ടാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആരോപിച്ചു. ഡിപ്പോകൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപന്റെ നേതൃത്വത്തിൽ കല്ലാർ മുതൽ കാട്ടാക്കട വരെ നടക്കുന്ന സമരയാത്ര വിതുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി അരുവിക്കര റീജനൽ പ്രസിഡൻറ് അരുവിയോട് സുരേന്ദ്രൻ അധ്യക്ഷനായി. സി.എസ്. വിദ്യാസാഗർ, എം.ആർ. ബൈജു, മേമല വിജയൻ, വിഷ്ണു ആനപ്പാറ, ജി.ഡി. ഷിബുരാജ്, ജെയിൻ പ്രകാശ്, അജയകുമാർ, ശ്രീക്കുട്ടി സതീഷ്, വെള്ളനാട് ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ കാട്ടാക്കടയിൽ സമാപിച്ചു. കാപ്​ഷൻ: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ നയിക്കുന്ന സമരയാത്ര ഡി.സി.സി പ്രസിഡൻറ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story