Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:16 AM IST Updated On
date_range 21 Aug 2022 12:16 AM ISTെഗസ്റ്റ് അധ്യാപക നിയമനം
text_fieldsbookmark_border
തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒഴിവുണ്ട്. അതത് വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്.ഡി എന്നിവ അഭികാമ്യം) യോഗ്യതയുണ്ടാകണം. അപേക്ഷകൾ http://www.gecbh.ac.in വഴി സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484. മാർക്കറ്റിങ് മാനേജർ ഒഴിവ് തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കേരള കാഷ്യൂ ബോർഡിന്‍റെ തിരുവനന്തപുരം ഓഫിസിൽ മാനേജർ (മാർക്കറ്റിങ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, രണ്ട് വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.net.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story