Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെങ്കാശിയിൽ കാർ...

തെങ്കാശിയിൽ കാർ മരത്തിലിടിച്ച്​ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
(ചിത്രം) പുനലൂർ: തലസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന കാർ തെങ്കാശിയിൽ മരത്തിലിടിച്ച് ​അഞ്ചുപേർക്ക് പരിക്കേറ്റു. പ്രസാദ്, ബിജു, ദീപു, സുരേഷ്, മിനി എന്നിവർക്കാണ് പരിക്കേറ്റത്​. സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തിപ്പൂക്കൾ കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു. വ്യാഴാഴ്ച സന്ധ്യയോടെ തെങ്കാശിക്കടുത്ത് ആയിക്കുടിയിലായിരുന്നു അപകടം. ആയിക്കുടി പൊലീസെത്തി ഇവരെ തെങ്കാശി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം രാത്രി വൈകി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക്​ മാറ്റി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഉന്നത പദവികളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടതെന്ന്​ ആയിക്കുടി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story