Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:29 AM IST Updated On
date_range 19 Aug 2022 12:29 AM ISTലോൺ മേളയും അവാർഡ് വിതരണവും
text_fieldsbookmark_border
നെടുമങ്ങാട്: താലൂക്ക് വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം വായ്പ മേളയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് ദാനവും നടത്തി. പ്രസിഡന്‍റ് എൻ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രസിഡന്‍റ് കെ. വിജയനെയും ആദ്യകാല അംഗങ്ങളെയും ആദരിച്ചു. ഖുറൈശി, കെ. വിജയൻ, അജയൻ, വിജയകുമാരൻ നായർ, ബി.എസ്. ബൈജു, കെ. ശിവരാജൻ, കെ. ഗോപാലകൃഷ്ണൻ, സുമയ്യ മനോജ്, ബിന്ദു, വസന്തകുമാരി, എൽ. മായ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എൽ. താര സ്വാഗതവും എ.എച്ച്. അബ്‌ദുല്ല നന്ദിയും പറഞ്ഞു. ഫോട്ടോ: താലൂക്ക് വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം ആദ്യകാല പ്രസിഡന്‍റ് കെ. വിജയനെ പ്രസിഡന്‍റ് എൻ. ഫാത്തിമ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
