Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഗാന്ധി എന്ന വെളിച്ചം'...

'ഗാന്ധി എന്ന വെളിച്ചം' സാംസ്‌കാരിക സദസ്സ്​

text_fields
bookmark_border
ഗാന്ധി എന്ന വെളിച്ചം സാംസ്‌കാരിക സദസ്സ്​
cancel
കിളിമാനൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അടയമൺ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ്​ ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. 'ഗാന്ധി എന്ന വെളിച്ചം' വിഷയത്തിൽ സി.യു.സി ജില്ല കൺവീനർ എ.കെ. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എ.ആർ. ഷമീം അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ ജോഷി, പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. മനോഹരൻ, വാർഡ് മെംബർമാരായ ശ്രീലത ടീച്ചർ, ഷീജ സുബൈർ, യാസീൻ ഷെരീഫ്, അരുൺരാജ് എന്നിവർ സംസാരിച്ചു. സോമൻ, രാജേഷ്, അൽത്താഫ്, അനസ്, ഷാജി അടയമൺ, ഫൈസൽ, ഷിഹാബുദ്ദീൻ, ഷാഫി എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സ്വാതന്ത്ര്യ സമര സേനാനി അടയമൺ നാരായണൻ കാണിയുടെ കുടുംബാംഗങ്ങളെയും, പഴയകാല കോൺഗ്രസ്‌ പ്രവർത്തകരെയും, തൊഴിലുറപ്പ് തൊഴിലാളികളെയും, ഐ.എൻ.ടി.യു.സി പ്രവർത്തകരെയും ആദരിച്ചു. കിളിമാനൂരിൽ പൊലീസ് കരുതൽ തടങ്കലിൽ വെച്ച യാസീൻ ഷെരീഫിനെ അനുമോദിച്ചു. അൽ അമീൻ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story