Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരം വാലികോണം...

മംഗലപുരം വാലികോണം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
മംഗലപുരം വാലികോണം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മോഷണം
cancel
30 തൂക്കുവിളക്കുകളും രണ്ടു നിലവിളക്കുകളും മോഷണം പോയി മംഗലപുരം: ഒരു ഇടവേളക്കു ശേഷം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. കഴിഞ്ഞദിവസം പോത്തൻകോട് നാല് ക്ഷേത്രങ്ങൾ നടന്ന മോഷണങ്ങൾക്ക് പിന്നാലെയാണ് നടന്നത്. ക്ഷേത്രത്തിന്‍റെ ചുറ്റിലും ഉണ്ടായിരുന്ന 30 തൂക്കുവിളക്കുകളും രണ്ടു നിലവിളക്കുകളും മോഷണം പോയി. കൊടിമര വിളക്കിന്റെ മേൽമൂടി ഇളക്കിയെങ്കിലും ഭാരം കാരണം കടത്തിക്കൊണ്ടുപോകാൻ കഴിയാതെ ഉപേക്ഷിച്ചു. അർധരാത്രിയോടെയായിരുന്നു മോഷണം. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിളക്ക് മോഷണം പോയ വിവരം ഭാരവാഹികളെ അറിയിക്കുന്നത്. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story