Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിപ്ലോമ ലാറ്ററല്‍...

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ആഗസ്റ്റ് 20ന് നോഡല്‍ പോളിടെക്‌നിക്കായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ നടക്കും. ഐ.ടി.ഐ പാസായവര്‍ രാവിലെ 9 മുതല്‍ 10.30 വരെ, പ്ലസ് ടു/വി.എച്ച്.എസ്.ഇ പാസായ ധീവര, കുടുമ്പി, കുശവന്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപെട്ട എല്ലാവരും രാവിലെ 11ന്, 11.15 മുതല്‍ സ്റ്റേറ്റ് റാങ്ക് 5000 വരെ, 3.15ന് ടെക്‌നോളജി പഠിക്കാന്‍ താൽപര്യമുള്ള എല്ലാ വിഭാഗക്കാരും, 3.30ന് സെല്‍ഫ് ഫിനാന്‍സിങ് കോളജില്‍ പഠിക്കാന്‍ താൽപര്യമുള്ള എല്ലാവരും ഹാജരാകണം. ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സ്​: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: അസാപ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിന് പെണ്‍കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സുകള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലായിരിക്കും നടത്തുന്നത്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ് കോഴ്‌സിലേക്ക് പത്താം ക്ലാസ് ജയിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്ലസ്​ ടുവിന് ബയോളജി ഐശ്ചിക വിഷയമായിട്ടുള്ള സയന്‍സ് ഗ്രൂപ് ജയിച്ചവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി 2022 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 6 വരെ അപേക്ഷ ഫീസ് അടക്കാം. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. വിവരങ്ങള്‍ക്ക്: 0471-2324396, 2560327.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story