Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:45 AM IST Updated On
date_range 17 Aug 2022 12:45 AM ISTയുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു
text_fieldsbookmark_border
നെടുമങ്ങാട്: ടൗണിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ, സംസ്ഥാന സമിതി അംഗം വീണ, ജനറൽ സെക്രട്ടറി പ്രസാദ്, ഏരിയ പ്രസിഡന്റ് ശാലു, കരകുളം ഏരിയ ജനറൽ സെക്രട്ടറി സുജിത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിന്ദു ശ്രീകുമാർ, രതീഷ് പ്ലാത്തറ, ടൗൺ ഏരിയ പ്രസിഡന്റ് തുളസീധരൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മല്ലിക തുടങ്ങിയവർ നേതൃത്വം നൽകി. ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഫോട്ടോ: റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
